റിയാദില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം ഖബറടക്കി

റിയാദ്: കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ച പരപ്പനങ്ങാടി സ്വദേശി സിയാഉല്‍ ഹഖ്(33) ന്റെ മൃതദേഹം റിയാദില്‍ ഖബറടക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സിയാഉല്‍ ഹഖ് മരിച്ചത്.

ബുധനാഴ്ച രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന സിയാല്‍ ഹഖ് വ്യാഴാഴ്ച വൈകിയും വാതില്‍ തുറക്കാത്തത് കണ്ട് സമീപത്ത് താമസിക്കുന്നവര്‍ വാതില്‍ തള്ളി തുറന്ന് അകത്ത് ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയാദ്- ഷിഫയില്‍ അല്‍ സഫ മദീന സ്‌പോഞ്ച് ഫാക്ടറിയുടെ ഗോഡൗണിലെ ജീവനക്കാരനായിരുന്നു.

റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ മുനീര്‍ ചെമ്മാട്, അബ്ദുല്‍ മജീദ് പരപ്പനങ്ങാടി, നൗഷാദ് ചാക്കീരി വേങ്ങര, ഉമ്മര്‍ ഷിഫാ തുടങ്ങിയവരാണ് നടപടിക്രമങ്ങള്‍പൂര്‍ത്തിയാക്കിയത്.

Related Articles