HIGHLIGHTS : മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തന...
മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തനായി. മെയ് 15ന് രോഗബാധ സ്ഥിരീകരിച്ച പുലാമന്തോള്‍ കുരുവമ്പലം സ്വദേശി 42കാരനാണ് രോഗം ഭേദമായതെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. മെയ് ഏഴിന് ദുബായില്‍ നിന്നെത്തിയ പ്രത്യേക വിമാനത്തിലാണ് ഇയാള്‍ തിരിച്ചെത്തിയിരുന്നത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെയ് 12ന് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. തുടര്‍ നിരീക്ഷണങ്ങള്‍ക്കായി ഇദ്ദേഹത്തെ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റപ് ഡൗണ്‍ ഐ.സിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാള്‍ക്ക് പുറമെ രോഗമുക്തി നേടിയ തിരൂര്‍ ബി.പി അങ്ങാടി സ്വദേശിനിയായ ഗര്‍ഭിണിയും മാറഞ്ചേരി പുറങ്ങ് സ്വദേശിയും സ്റ്റപ് ഡൗണ്‍ ഐ.സിയുവില്‍ തുടരുന്നുണ്ട്.
നാളെ കരുവമ്പലം സ്വദേശിയും മെയ് 24ന് രോഗംഭേദമായ മാറഞ്ചേരി പുറങ്ങ് സ്വദേശിയും ആശുപത്രിവിട്ട് വീടുകളില്‍ ക്വാറന്റിയിനില്‍ കഴിയും. ഇന്ന രോഗമുക്തയായ തിരൂര്‍ ബിപി അങ്ങാടി സ്വദേശിനി ആശുപത്രിയില്‍ തുടരും. ഇവരുടെ മൂന്ന് വയസുള്ള മകന് കോവിഡ് ബാധിതനായി ഐസൊലേഷനിലാണ്.