HIGHLIGHTS : നാടന്‍ പാട്ട് കലാകാരിയും നടിയുമായ പാര്‍വൈ മുനിയമ്മ (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെനാളായ ചികിത്സയിലായിരുന്നു. ഇന്ന് പുലര്...
നാടന്‍ പാട്ട് കലാകാരിയും നടിയുമായ പാര്‍വൈ മുനിയമ്മ (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെനാളായ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.
മൃതദേഹം ഇന്ന് വൈകീട്ട് മധുരയില്‍ സംസ്ക്കരിക്കും.
വിക്രമിന്റെ ധൂല്‍ എന്ന ചിത്രത്തിലെ സിംങ്കം പോലെ എന്ന ഗാനം മുനിയമ്മ പാടി അഭിയനയിച്ചിരുന്നു ഇത് ഏറെ ശ്രദ്ധേയമായിരുന്നു.
മധുരക്കടുത്ത പറവൈ എന്ന ഗ്രാമത്തിലാണ് മുനിയമ്മ ജനിച്ചത് ക്ഷേത്രങ്ങളിലും മറ്റും നാടന്‍ പാട്ടുകള്‍ പാടിക്കൊണ്ടാണ് മുനിയമ്മ തന്റെ കലാജിവിതം ആരംഭിച്ചത്. പിന്നീട് ലക്ഷി ശ്രുതി എന്ന ട്രൂപ്പിലൂടെ മുനിയമ്മയുടെ പാട്ടുകള്‍ ഏറെ ശ്രദ്ധനേടി.
ഡൂല്‍, തൊരണൈ, കോവില്‍, തമിഴ് പടം, മാന്‍കരാട്ടെ, വെങ്കൈ, വീരം, പോക്കിരിരാജ, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങി 35 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്
കൂടാതെ മുനിയമ്മ ഒരു തമിഴ് ചാനലിലെ വളരെ ജനപ്രീതി നേടിയ ഒരു കുക്കറി ഷോയുടെ അവതാരികയുമായിരുന്നു.
2019 ല്‍ തമിഴ്നാട് സര്‍ക്കാര്‍ മുനിയമ്മയെ കലൈമണി പുരസ്കാരം നല്കി ആദരിച്ചു.