Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ബസ്സുകള്‍ക്കിടയില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി ബസ്സുകള്‍ക്കിടയില്‍പ്പെട്ട് ബസ് ഡ്രൈവര്‍ മരണപ്പെട്ടു. പരപ്പനങ്ങാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവകുന്ന ആയിഷ ബസിലെ ഡ്രൈ...

പരപ്പനങ്ങാടി: പരപ്പനങ്ങാടി ബസ്സുകള്‍ക്കിടയില്‍പ്പെട്ട് ബസ് ഡ്രൈവര്‍ മരണപ്പെട്ടു. പരപ്പനങ്ങാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവകുന്ന ആയിഷാന്‍ ബസിലെ ഡ്രൈവര്‍ വള്ളിക്കുന്ന് ആനയറങ്ങാടി സ്വദേശി കോലക്കാട്ട് രാമചന്ദ്രന്റെ മകന്‍ ശ്രുജിന്‍
(30)ആണ് മരിച്ചത്. ഇന്ന് വൈകീട്ട് പരപ്പനങ്ങാടി ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്.

പരപ്പനങ്ങാടി ഒട്ടുമ്മലില്‍ ഹാര്‍ഡ്‌വെയര്‍ ഷോപ്പിന് തീ പിടിച്ചത് അണയ്ക്കാന്‍ പോവുകയായിരുന്ന ഫയര്‍ഫോഴ്‌സ് വാഹനത്തിന് വഴിയൊരുക്കാന്‍ ജംഗ്ഷനില്‍ ആളെ ഇറക്കുവാന്‍ നിര്‍ത്തിയിട്ടിരുന്ന ഗോള്‍ഡന്‍ എന്ന ബസ് മുന്നിലേക്ക് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. ബസ് മുന്നിലേക്കെടുത്ത സമയത്ത് സുര്‍ജിന്‍ മുന്നിലെ ബസില്‍ നിന്ന് പുറത്തിറങ്ങിയതെന്ന് പറയപ്പെടുന്നു. ഈ സമയം രണ്ട് ബസുകള്‍ക്കിടയില്‍ ഇയാള്‍ പെട്ടുപോവുകയായിരുന്നു.

sameeksha-malabarinews

അപകടം നടന്ന ഉടനെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയെശേഷം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.

അമ്മ: ഗീത. ഭാര്യ: സൗമ്യ. സഹോദരി: ശ്രുതി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!