Section

malabari-logo-mobile

തിരൂരങ്ങാടി ഹൈസ്‌കൂളിലെ 92-93 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

HIGHLIGHTS : മീനച്ചൂടിലും വാടാതെ ഓര്‍മ്മയിലെ ദളങ്ങള്‍ പുത്തനനുഭവമായി തിരൂരങ്ങാടി ഹൈസ്‌കൂളിലെ 92-93 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം തിരുരങ്ങാടി ഗ...

മീനച്ചൂടിലും വാടാതെ ഓര്‍മ്മയിലെ ദളങ്ങള്‍ പുത്തനനുഭവമായി തിരൂരങ്ങാടി ഹൈസ്‌കൂളിലെ 92-93 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

തിരുരങ്ങാടി ഗവ: ഹൈസ്‌കൂളില്‍ നിന്നും 92-93 കാലയളവില്‍ പഠനം പൂര്‍ത്തിയാക്കി പടിയിറങ്ങിയ എസ്എസ്എല്‍സി ബാച്ച് ഓര്‍മ്മയിലെ ദളങ്ങള്‍ എന്ന പേരില്‍ കുടുംബസംഗമം സംഘടിപ്പിച്ചു
സംഗമം R R R F ഡപ്യൂട്ടി കമാണ്ടന്റും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായ ശ്രി കുരുഗേഷ് മാത്യു ഉല്‍ഘാടനം ചെയ്തു
ചടങ്ങില്‍ പ്രോഗ്രം കമ്മറ്റി ചെയര്‍മാന്‍ അഭിലാഷ് കുന്നത്ത് അധ്യക്ഷത വഹിച്ചു
വിശിഷ്ടാതിഥികളായി പ്രസ്ത പിന്നണി ഗായകരായ സിന്ധു പ്രേംകുമാര്‍. വൈശാഖ് എന്നിവര്‍ പങ്കെടുത്തു
92-93 വര്‍ഷങ്ങളില്‍ ഈ സ്‌കൂളില്‍ നിന്ന് പഠനം കഴിഞ്ഞ് പടിയിറങ്ങിയ കഷ്ടത അനുഭവിക്കുന്ന സഹപാഠികള്‍ക്ക്
ഒരു കൈതാങ്ങ് എന്ന ഉദ്ദേശത്തോടെ ഒരു വര്‍ഷം മുമ്പ് രുപീകരിച്ച കുട്ടായ്മയുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്.

sameeksha-malabarinews

അധ്യാപകരും സഹപാഠികളും കുടുംബവുമായി 850 ല്‍ പരം ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും വന്‍ വിജയമാണ് ‘ഓര്‍മയിലെ ദളങ്ങള്‍ ‘ എന്ന് ഏറെ ശ്രദ്ധേയമായി. സംഗമത്തില്‍ 35ല്‍ പരം അധ്യപകരും പങ്കെടുത്തു ഉച്ച ഭക്ഷണത്തിന് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കുടുംബങ്ങളുടെയും വിവിധയിനം കലാപരിപാടികള്‍ സംഗമത്തിന് മാറ്റേകി
പങ്കെടുത്ത എല്ലാവര്‍ക്കും ഓര്‍മയിലെ ദളങ്ങളുടെ ഓര്‍മ മക്കായി ഫല വൃക്ഷ തൈകളും ,സ്‌നേഹോപഹാരവും നല്‍കി

കെടി. അബൂബക്കര്‍ മാസ്റ്റര്‍. പച്ചായി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍. ജയരാജന്‍ മാസ്റ്റര്‍. മരക്കാരുട്ടി മാസ്റ്റര്‍. ഗീത ടീച്ചര്‍. ഗംഗാധരന്‍ മാസ്റ്റര്‍. തോമസ് മാസ്റ്റര്‍. അബു മാസ്റ്റര്‍. സോമശേഖരന്‍ മാസ്റ്റര്‍
മുക്താര്‍ അരിമ്പ്ര. ബിപിന്‍. വി. ഫൈസല്‍ ഉരുണിയന്‍. കരീം കുന്നുമ്മല്‍. സജീര്‍.കെടി. അശ്‌റഫ് ചന്തപ്പടി അശ്‌റഫ് ചെമ്മാട് കബിര്‍.കെ.കെ. ദാസന്‍. ദിനേഷ് ബാബു ഷൗക്കത്ത് പാപ്പാത്തി ഗഫൂര്‍. ചെള്ളി സലാം, അബ്ദുറഹിമാന്‍ മമ്പുറം ഇസ്മായില്‍. ഷംസു.എംഎന്‍ ഫൈറൂസ് സിഎച്ച് . നസീറ ബക്കര്‍. സഫീന. ഹാജറ ഒ.പി. ജെറാള്‍ഡ് ആന്റണി, സുനില്‍ രാജ് സൈതലവി കോയ. മനോജ് ജാഫര്‍ പാലത്തിങ്ങല്‍. ഷര്‍മിള. പ്രസിന ഷൗകത്ത് പാലത്തിങ്ങല്‍ എന്നിവര്‍ നേത്രത്വം നല്‍കി
ചടങ്ങിന് കണ്‍വീനര്‍. നാസര്‍ കെപി സ്വാഗതവും ആശ വിജയന്‍ നന്ദിയും പറഞ്ഞു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!