തിരൂരില്‍ കഞ്ചാവ് നല്‍കി ലൈംഗിക പീഢനം : കുടുതല്‍ പേര്‍ അറസ്റ്റിലായേക്കും : പ്രതികള്‍ 70 വയസ്സു മുതല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ വരെ

തിരൂര്‍ : തിരൂര്‍  ഇരിങ്ങാവുരില്‍ വിദ്യാര്‍ത്ഥികളെ കഞ്ചാവ് നല്‍കി ലൈംഗികപീഡനത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. കഴിഞ്ഞ ദിവസം അറസ്റ്റിലായ 6 പേരെ തിരൂര്‍ കോടതി റിമാന്റ് ചെയ്തു. നാലുപേര്‍ക്കെതിരെക്കൂടി പോലീസ് കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനെയുണ്ടാകുമെന്നാണ് സൂചന.
ഇവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തയാകാത്തവരാണെന്നാണ് റിപ്പോര്‍ട്ട്.

പ്രതികള്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പിടിയിലായ മുഴവന്‍ പ്രതികളും ഇരിങ്ങാവൂര്‍ സ്വദേശഇകളാണ്. ഇവരില്‍ രണ്ടുപേര്‍ എഴുപത് വയസ്സുതികഞ്ഞവരുമാണ്.
കഞ്ചാവും പണവും ഭക്ഷണവും നല്‍കിയാണ് ഇവര്‍ കുട്ടികളെ വശീകരിക്കുന്നാണ് പോലീസ് പറയുന്നത്. വീടുകള്‍ തോട്ടങ്ങള്‍, നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വെച്ചാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്. പീഡിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
പിടിക്കപ്പെട്ട പ്രതികളില്‍ ഒരാള്‍ വധശ്രമക്കേസിലും, മറ്റൊരാള്‍ കഞ്ചാവ് കേസിലേയും പ്രതിയാണ്.കല്‍പ്പകഞ്ചേരി സിഐ കെ. പ്രേംകുമാര്‍, എസ്‌ഐ പ്രിയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.

Share news
error: Content is protected !!
Scroll to Top