മൈസൂരിനടത്തു വെച്ച് മഞ്ചേരി സ്വദേശിയെ ക്രൂരമായി മര്‍ദ്ദിച്ച് റോഡരികില്‍ തള്ളി

മഞ്ചേരി:  ബംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് മടങ്ങവെ പണം ആവിശ്യപ്പെട്ട് യൂവാവിനെ ക്രൂരമായി മര്‍ദ്ധിച്ചതായി പരാതി. മഞ്ചേരി ആനക്കയം കുന്നത്താടി റിയാസ്(35)നാണ് കര്‍ണാടകയിലെ ചെന്നപ്പട്ടണത്ത് വെച്ച് മര്‍ദ്ദനമേറ്റത്.

ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുനനു സംഭവം. ഇരുമ്പുഴി സ്വദേശിയായ സുഹൃത്ത് ഇസ്മായിലിനൊപ്പം കാറില്‍ നാട്ടിലേക്ക് വരികയായിരുന്നു റിയാസ്. മൂത്രമൊഴിക്കാന്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഒരു സംഘം കാര്‍ വളഞ്ഞ് ആക്രമിക്കുകയായിരുന്നുവത്രെ. ഇവര്‍ മാരകായുധങ്ങളുമായാണ് ആക്രമിച്ചത്. ഇതിനിടെ ഇസ്മായില്‍ കാര്‍ മുന്നോട്ടെടുത്തപ്പോള്‍ റിയാസിനെ വലിച്ച് പുറത്തിടുകയായിരുന്നു. തുടര്‍ന്ന് ഇരുമ്പുവടി ഉപയോഗിച്ച് കയ്യിലും കാലിലും അടിക്കുയും ബ്ലേഡ് ഉപയോഗിച്ച് ശരീരിത്തില്‍ വരയുകയുമായിരുന്നത്രെ.

പിന്നീട് റോഡരുകില്‍ അവശനായി കിടന്ന റിയാസിനെ സ്ഥലത്തെ ഓട്ടോറിക്ഷക്കാരാണ് ചെന്നൈപട്ടണം ആശുപത്രിയില്‍ എത്തിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെ തിരിച്ചെത്തിയ ഇസ്മായില്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഞായറാഴ്ച വൈകീട്ടോടെ ആനക്കയത്തെത്തിയ റിയാസ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top