Section

malabari-logo-mobile

ഇമ്പിച്ചിബാവയുടെയും കൊളാടി ഗോവിന്ദ മേനോന്റെ വീട് സന്ദര്‍ശിച്ചു;പി വി അന്‍വര്‍ പൊന്നാനിയില്‍ പര്യടനത്തിന് തുടക്കമിട്ടു

HIGHLIGHTS : പൊന്നാനി: ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന പിവി അന്‍വര്‍ പൊന്നാനിയില്‍ തിരഞ്ഞെടുപ്പ് പര...

പൊന്നാനി: ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന പിവി അന്‍വര്‍ പൊന്നാനിയില്‍ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. ഇമ്പിച്ചിബാവയുടെയുടെ കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ കൊളാടി ഗോവിന്ദന്‍ കുട്ടി മേനോന്റെയും വീട് സന്ദര്‍ശിച്ച് വീട്ടുകാരുടെ അനുഗ്രഹം നേടിയാണ് പി വി അന്‍വര്‍ പൊന്നാനിയിലെ പര്യടനത്തിന് തുടക്കമിട്ടത്.

പിവി അന്‍വര്‍ തിങ്കാളാഴ്ച രാവിലെ 8 മണിയോടെയാണ് ഇ കെ ഇമ്പിച്ചിബാവയുടെ വീട്ടില്‍ എത്തിയത്. ഇമ്പിച്ചിബാവയുടെ പത്‌നി ഫാത്തിമ ടീച്ചറുമായി അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചു. അന്‍വറിന് വിജയം ഉറപ്പാണെന്നും പൊന്നാനിയിലെ ജനങ്ങള്‍ മാറി ചിന്തിക്കുമെന്നും പറഞ്ഞ ഫാത്തിമ ടീച്ചര്‍ അന്‍വറിന് എല്ലാ വിജയാശംസകളും നേര്‍ന്നു. ഇമ്പിച്ചിബാവയുടെ വീട്ടിലെത്തി ഫാത്തിമ ടീച്ചറെ കാണാന്‍ കഴിഞ്ഞതും അനുഗ്രഹം ലഭിച്ചതും തന്റെ ആത്മവിശ്വാസം പതിന്‍മടങ്ങായി വര്‍ധിപ്പിച്ചുവെന്നും ഇമ്പിച്ചിബാവയുടെ ഓര്‍മകള്‍ കൂടുതല്‍ കരുത്ത് നല്‍കുന്നുണ്ടെന്നും സ്ഥാനാര്‍ഥി പിവി അന്‍വര്‍ പറഞ്ഞു.

sameeksha-malabarinews

തുടര്‍ന്ന് പത്തു മണിയോടെ അന്‍വര്‍ ഒന്നാം കേരള നിയമസഭ അംഗവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കോളാടി ഗോവിന്ദന്‍കുട്ടി മേനോന്റെ വീട്ടിലേത്തി പത്‌നി ഡോ. പത്മയുടെയും അനുഗ്രഹം വാങ്ങിയാണ് മടങ്ങിയത്.

സ്ഥാനാര്‍ഥിയോടെപ്പം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിദ്ധിഖ്, ഏരിയാ സെക്രട്ടറി പി കെ ഖലീമുദ്ധീന്‍ എന്നിവര്‍ ഉണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!