HIGHLIGHTS : പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവില്‍ അറവുമാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തി. തൊടുവില്‍ അബ്ദുള്ള ഹാജിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്...
പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവില്‍ അറവുമാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തി. തൊടുവില്‍ അബ്ദുള്ള ഹാജിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് പിന്‍വശത്താണ് നിരവധി ചാക്കുകെട്ടുകളിലായി അറവുമാലിന്യം തളളിയിരിക്കുന്നത്. ദുസഹമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ ഇവടെ ജോലിക്കെത്തിയ തൊഴിലാളികളാണ് ഇത് ആദ്യം കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അത് അറവുമാലിന്യമാണെന്ന് മനസിലായത്.
ശക്തമായ ദുര്‍ഗന്ധം വമിക്കുന്ന ചാക്കുകെട്ടുകള്‍ പുഴുവരിച്ച നിലയിലാണ്. കെട്ടിടത്തിന്റെ ഉടമ വാര്‍ഡ് കൗണ്‍സിലറെയും ആരോഗ്യ വകുപ്പിനെയും വിവരമറിയിച്ചിട്ടുണ്ട്. പുലര്‍ച്ചെ ഇവിടെക്ക് വാഹനങ്ങള്‍ വന്നിരുന്നതായി സമീപ വാസികള്‍ പറയുന്നു. എന്നാല്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിനുള്ള വസ്തുക്കള്‍ കൊണ്ടുവരികായിരിക്കും എന്നാണ് കരുതിയതെന്നും അവര്‍ പറഞ്ഞു.
മഴക്കാലമായതോടെ നിരവധി വൈറസ് രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള ഈ സമയത്ത് ജനവാസ മേഖലയില്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.