HIGHLIGHTS : ക്ഷേത്രത്തില്‍ കയറി നഗ്നരായി നിന്ന് ഫോട്ടോയെടുത്ത രണ്ട് അമേരിക്കന്‍ സഹോദരിമാര്‍ കംബോഡിയില്‍ അറസ്റ്റിലായി.
ക്ഷേത്രത്തില്‍ കയറി നഗ്നരായി നിന്ന് ഫോട്ടോയെടുത്ത രണ്ട് അമേരിക്കന്‍ സഹോദരിമാര്‍ കംബോഡിയില്‍ അറസ്റ്റിലായി. കംബോഡിയയിലെ ലോകപൈതൃകപട്ടികയില്‍ ഇടം പിടിച്ച പൗരാണിക ക്ഷേത്രമായ അങ്കോര്‍ ക്ഷേത്രസമുച്ചയത്തില്‍ പെട്ട പ്രേഖന് ക്ഷേത്രത്തിനുള്ളില്‍ വെച്ചാണ് ടൂറിസ്റ്റകളായെത്തിയ ഇവര്‍ നഗ്നരായി പരസ്പരം ഫോട്ടയെടുത്തത്.
ലിന്‍ഡ്സെ ആദംസ്(22) ഇവരുടെ ഇരുപത് വയസ്സുകാരിയായ സഹോദരി ലെസ്ലീ എന്നിവരാണ് അറസ്ററിലായത് അങ്കോര്‍ ക്ഷേത്രത്തിന്റെ സുരക്ഷ ചുമതലയുള്ള അപ്സര അതോറിറ്റി ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്, ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)
ഇവര്‍ അണിഞ്ഞിരുന്ന വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറി ക്ഷേത്രത്തിനകത്തെ ശില്പങ്ങള്ക്കൊപ്പം ഇവര്‍ പോസ് ചെയ്യുകയായിരുന്നത്രെ. ക്ഷേത്രത്തിനകത്ത് നടന്ന സംഭവത്തിന്റെ ഗൗരവത്തെ കുറിച്ച് ഇവര്‍ക്ക് അറിയില്ലായെന്നാണ് പോലീസ് കരുതുന്നത് രണ്ടാഴ്ച മുന്‍പ് മുന്ന് ഫ്രഞ്ച് ടൂറിസ്റ്റ്ുകളും ഇത്തരത്തില്‍ ഫോട്ടോയെടുത്തതിന് പിടിയിലായിരുന്നു.
ലോകത്തെ പ്രശസ്തമായ ടൂറിസ്റ്റ് സ്പോട്ടായ ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് ഒമ്പതാം നൂറ്റാണ്ടു മുതല്‍ 15ാംനൂറ്റാണ്ട് വരയെുള്ള കാലഘട്ടത്തിലാണ്.