പ്രണയവിവാഹത്തിന്‌ രക്ഷിതാക്കളുടെ സമ്മതം വേണ്ട

07SM_MARRIAGE_745970fചെന്നൈ: പ്രണയവിവാഹങ്ങള്‍ക്ക്‌ രക്ഷിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണെമെന്നാവിശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജി മദ്രാസ്‌ ഹൈക്കോടതി തളളി. വധുവിന്റെയും വരന്റെയും രക്ഷിതാക്കളോ ബന്ധുക്കളോ ഇല്ലാതെ ക്ഷേത്രങ്ങളിലും പോലീസിന്റെ സാനിധ്യത്തിലും വിവാഹം കഴിച്ചുകൊടുക്കുന്നത്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ തടയണമെന്ന്‌ ആവിശ്യപ്പെട്ടാണ്‌ ഹരജി സമര്‍പ്പിച്ചിരുന്നത്‌.

എന്നാല്‍ പ്രായപൂര്‍ത്തിയായ പുരുഷനും സ്‌ത്രീക്കും സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്‌ത്‌ ജിവിക്കാനുള്ള എല്ലാ അവകാശങ്ങളുടം ഇന്ത്യയിലുണ്ടെന്നു പറഞ്ഞാണ്‌ കോടതി ഹരിജിക്കാരന്റെ വാദം തള്ളിയത്‌.

Share news
error: Content is protected !!
Scroll to Top