യുഎഇയില്‍ ഞായറാഴ്‌ച മുതല്‍ ഡീസല്‍ വില കുറയും

53566581ദുബൈ: യുഎഇയില്‍ ഞായറാഴ്‌ച മുതല്‍ ഡീസലിന്റെ വില കുറയും.ലിറ്ററിന്‌ 2.90 ദിര്‍ഹമായിരിക്കും പുതിയ നിരക്ക്‌. നേരത്തെ 3.05 ദിര്‍ഹമായിരുന്നു ലിറ്ററിന്‌ വില. ആഗോളവിപണിയില്‍ ക്രൂഡോയലിന്റെ വില കുത്തനെ കുറഞ്ഞതുകൊണ്ടാണ്‌ ഇപ്പോല്‍ വിലകുറച്ചിരിക്കുന്നത്‌.

എന്നാല്‍ അബൂദാബിയില്‍ ഈ വിലക്കുറവ്‌ നിലവില്‍ വരില്ല. ദുബായിലും വടക്കന്‍ എമറേറ്റിസുകളിലുംമായിരിക്കും കുറഞ്ഞ നിരക്ക്‌ പ്രാബല്യത്തില്‍ വരിക. എമറേറ്റ്‌സ്‌ നാഷണനല്‍ ഓയില്‍ കമ്പനിയാണ്‌ ഇവിടെ ഇന്ധനവിതരണം നടത്തുന്നത്‌

ഇനോക്കിന്‌ പിന്നാലെ അഡനോക്കും വടക്കന്‍ എമറേറ്റ്‌സുകളില്‍ വില കുറച്ചതായി ശനിയാഴ്‌ച പ്രഖ്യാപിച്ചിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top