വിദ്യാര്‍ത്ഥി സമരത്തിന്‌ ആവേശമായി മുന്‍വിദ്യഭ്യാസമന്ത്രി എംഎ ബേബിയും സര്‍വകലാശാലയില്‍

മുസ്ലീംലീഗിനെതിരെ രൂക്ഷ വിമരര്‍ശനം
ma baby in samarpanthalതേഞ്ഞിപ്പലം< പഴയകാല സമരസ്‌മരണകളുമായി വിദ്യാര്‍ത്ഥികള്‍ക്ക്‌ ആവേശം പകര്‍ന്ന്‌ സിപിഐഎം പോളിറ്റ്‌ ബ്യൂറോയംഗവും മുന്‍ വിദ്യഭ്യാസമന്ത്രിയുമായ എംഎ ബേി കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ സമരപന്തലില്‍..അനശ്‌്‌ചിതകാല സമരം നടത്തുന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

തുടര്‍ന്ന്‌ നടന്ന യോഗത്തില്‍ ബേബി മുസ്ലീം ലീഗിനെയും വൈസ്‌്‌ചാന്‍സലറേയും രൂക്ഷമായി വിമര്‍ശിച്ചു.കാലിക്കറ്റ്‌ സര്‍വ്വകലാശാലയെ സാശ്രയസര്‍വ്വകലാശാലയാക്കാനുള്ള അജ്‌ണ്ടയാണ്‌ വിദ്യഭ്യാസമന്ത്രിക്കും മുസ്ലീംലീഗിനുമന്ന്‌ എംഎ ബേബി ആരോപിച്ചു. സമരത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ ആവിശ്യങ്ങള്‍ മുഖ്യമന്ത്രിക്ക്‌ ബോധ്യപ്പെട്ടതാണന്നും എന്നാല്‍ ്‌വിദ്യഭ്യാസമന്ത്രിയുടെയും ലീഗിന്റെയും പിടിവാശി മൂലമാണ്‌ സമരം ഒത്തുതീര്‍പ്പാക്കാഞ്ഞതെന്നും ബേബി പറഞ്ഞു.
ബേബിക്കൊപ്പം സിപിഎം ജില്ലാ സെക്രട്ടറി പിപി വാസുദേവന്‍, ഏരിയ സക്രട്ടറി വിപി സോമസുന്ദരം എന്നിവരം സമരപന്തലിലെത്തി.

എസ്‌എഫ്‌ഐയുടെസമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ സിപിഎമ്മും അതിന്റെ ബഹുജനസംഘടനകളും പ്രത്യക്ഷ സമരപരിപാടികള്‍ക്കൊരുങ്ങുകയാണ്‌ . ഫെബ്രുവരി 12ാം തിയ്യതി എസ്‌എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും കോഴിക്കോട്‌ മലപ്പുറം ജില്ലാകമ്മറ്റികളുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാല വളയില്‍ സമരം നടക്കുകയാണ്‌.. അന്നു തന്നെ മഹിളാ അസോസിയേഷനും സര്‍വ്വകലാശാലയിലേക്ക്‌ മാര്‍ച്ച്‌ നടത്തുന്നുണ്ട്‌.

Share news
error: Content is protected !!
Scroll to Top