HIGHLIGHTS : പരപ്പനങ്ങാടി: തിരൂവോണദിനത്തില് പരപ്പനങ്ങാടി പുത്തന്പീടികയില്വെച്ച് കാര്‍ ഇടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികരായ യുവാക്കളിലൊരാളുടെ കാല് മുറിച്ചുന...
പരപ്പനങ്ങാടി: തിരൂവോണദിനത്തില് പരപ്പനങ്ങാടി പുത്തന്പീടികയില്വെച്ച് കാര്‍ ഇടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികരായ യുവാക്കളിലൊരാളുടെ കാല് മുറിച്ചുനീക്കേണ്ടിവന്നു.
പരപ്പനങ്ങാടി സ്വദേശി കളത്തിങ്ങല്‍ അബ്ദുള്ള എന്ന മജീദ്(35)നാണ് ഗൂരതമായി പരിക്കേറ്റത്. കൂടെയുണ്ടായിരൂന്ന സുഹൃത്ത് റമിന്രാജിനും പരിക്കേറ്റു മജീദ് പരപ്പനങ്ങാടിയില്‍ ് ടാക്സി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു.
രാത്രി ഏഴരമണിയോടെയാണ് അപകടം നടന്നത്. ഇടിച്ച ഇന്നോവ കാര്‍ നിര്‍ത്താതെ വടക്കുഭാഗത്തേക്ക് ഓടിച്ചുപോയി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മജീദിനെയും റമിന്രാജിനെയും ആശുപത്രിയിലെത്തിച്ചത്.
പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.