കാശ്മീര്‍ മുങ്ങി

kashmirശ്രീ നഗര്‍ : അരനൂറ്റാണ്ടിനു ശേഷമുണ്ടായ അതി ശക്തമായ പ്രളയത്തില്‍ കാശ്മീര്‍ മുങ്ങി. പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം ഇരുനൂറ് കവിഞ്ഞു. ആയിരങ്ങളുടെ ജീവന്‍ അപകടത്തിലാണ്. ലക്ഷക്കണക്കിനാളുകള്‍ പ്രളയദുരിതത്തിലാണ്.. തലസ്ഥാനമായ ശ്രീനഗര്‍ എഴുപത് ശതമാനത്തോളം വെള്ളത്തിലാണ്. നഗരം പൂര്‍ണ്ണമായും പുറംലോകത്ത് നിന്നും ഒറ്റപ്പെട്ടിരിക്കുകയാണ്. ജനങ്ങള്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് മുകളില്‍ രക്ഷാപ്രവര്‍ത്തകരെ കാത്ത് നില്‍ക്കുകയാണ്.

ശ്രീനഗറില്‍ പലയിടത്തും മൂന്ന്‌നില കെട്ടിടത്തിന്റെ ഉയരത്തില്‍ വരെ വെള്ളം പൊങ്ങിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ടെലിഫോണ്‍ സംവിധാനങ്ങളൊക്കെ നിശ്ചലമായിരിക്കുകയാണ്. സമീപത്തുള്ള നൂറ് കണക്കിന് ഗ്രാമങ്ങള്‍ വെളളത്തിനടിയിലായിരിക്കുകയാണ്.

ശ്രീനഗര്‍ ജമ്മു ദേശീയപാത അടച്ചു വിദ്യാലയങ്ങളല്ലാം ഒരാഴച്‌ത്തേക്ക അടച്ചിരിക്കുകയാണ്.

പ്രളയമേഖലയില്‍ ദുരന്തനിവാരണസേനയും, സൈന്യത്തിന്റെയും നേതൃത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത് വ്യോമസേനയുടെ 29 വിമാനങ്ങളും ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ശ്രീനഗര്‍ നഗരത്തില്‍ മാത്രം 25 ബോട്ടുകള്‍ തെരച്ചില്‍ നടത്തുന്നുണ്ട്,
200ഓളം മലയാളികളും കാശ്മീരില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്, വിനോദസഞ്ചാരത്തിനായി കാശ്മീരിലെത്തിയവരാണ് ഇവരിലധികവും. ഉപലോകായുക്ത ജസ്റ്റീസ് കെപി ബാലചന്ദ്രനും കുടുംബവും, കോഴിക്കോട് മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ സി രവീന്ദ്രനും കുടംബവും ഇവരില്‍ ഉള്‍പ്പെടും

Share news
error: Content is protected !!
Scroll to Top