Section

malabari-logo-mobile

ന്യൂനപക്ഷ പ്രൊമോട്ടര്‍ നിയമനം;ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നിര്‍ദേശം മന്ത്രിസഭ തള്ളി

HIGHLIGHTS : തിരു: ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ നിയമനം സംബന്ധിച്ച ഉത്തരവിന് സാധൂകരണം നല്‍കണമെന്ന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നിര്‍ദേശം മന്ത്രിസഭാ യോഗം തള്ളി. എല്ല...

kerala-secretariatതിരു: ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ നിയമനം സംബന്ധിച്ച ഉത്തരവിന് സാധൂകരണം നല്‍കണമെന്ന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നിര്‍ദേശം മന്ത്രിസഭാ യോഗം തള്ളി. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പ്രമോട്ടര്‍മാരുടെ നിയമനത്തില്‍ പ്രാതിനിധ്യമില്ലെന്നും യോഗത്തില്‍ വിമര്‍ശന മുയര്‍ന്നു.

മതന്യൂനപക്ഷങ്ങളുടെ സാമ്പത്തികവും സാമൂഹ്യവുമായ പിന്നാക്കവസ്ഥ പരിഹരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് ഗുണഭോക്താക്കളില്‍ അവബോധം ഉണ്ടാക്കുന്നതിനും ഇതിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും വേണ്ടിയാണ് 1000 ന്യൂനപക്ഷ പ്രൊമോട്ടര്‍മാരെ നിയമിച്ചത്. പട്ടികജാതി-വര്‍ഗ പ്രൊമോട്ടര്‍മാരുടെ മാതൃകയിലായിരുന്നു ഈ നിയമനം.

sameeksha-malabarinews

ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം അംഗീകരിച്ച് 2012 ജൂണ്‍ 16 ന് പ്രൊമോട്ടര്‍ നിയമനത്തിന് ഭരണാനുമതി നല്‍കിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഉത്തരവിറക്കിയതോടെ ന്യൂനപക്ഷക്ഷേമ വകുപ്പ് നാലായിരം രൂപ പ്രതിമാസം ഹോണറേറിയം നിശ്ചയിക്കുകയും 902 പ്രമോട്ടര്‍മാരെ നിയമിക്കുകയും ചെയ്തു.

എന്നാല്‍ ധനവകുപ്പിന്റെയും മന്ത്രിസഭയുടെയും അംഗീകാരമില്ലാതെയാണ് 2012 ജൂണ്‍ 16 ലെ പ്രൊമോട്ടര്‍ നിയമന ഉത്തരവെന്ന് പറഞ്ഞായിരുന്നു എതിര്‍പ്പ്. എന്നാല്‍ നിയമന ഉത്തരവ് പിന്‍വലിക്കണമെന്നും ധനവകുപ്പ് മുമ്പ് അഭിപ്രായപ്പെട്ടത് അനുസരിച്ചുള്ള ഫയല്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ധനാഭ്യര്‍ത്ഥനാ നിര്‍ദേശം മടക്കുകയുമായിരുന്നു. ഇതെ തുടര്‍ന്ന് മുഖ്യമന്ത്രിയെ സമീപിച്ച ന്യൂനപക്ഷ ക്ഷേമ വകുപ്പ് പഴയ ഉത്തരവിന് സാധൂകരണം നല്‍കണമെന്ന ഫയല്‍ മന്ത്രിയുടെ പരിഗണനയ്‌ക്കെത്തിച്ചു. എന്നാല്‍ മന്ത്രിസഭാ യോഗത്തിലും ഇതിനെതിരെ ശക്തമായ എതിര്‍്പ്പുുയര്‍ന്നു.

പ്രെമോട്ടര്‍ നിയമനത്തില്‍ എല്ലാ മതന്യൂനപക്ഷങ്ങള്‍ക്കും പ്രാതിനിധ്യമില്ലെന്നും മുസ്ലീം സമുദായത്തില്‍ നിന്ന് മാത്രമാണ് നിയമനമെന്നും ചൂണ്ടിക്കാട്ടിയായിരുന്ന എതിര്‍പ്പ് പ്രകടിപ്പിച്ചത്. രാഷ്ട്രീയ തീരുമാനം വേണമെന്നും അതുകൊണ്ടുതന്നെ യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുത്താല്‍ മതിയെന്നും പറഞ്ഞ് ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നിര്‍ദേശം മന്ത്രിസഭ തള്ളി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!