Section

malabari-logo-mobile

ഇടതു ഉപരോധത്തെ നേരിടാന്‍ കേന്ദ്രസേനയെത്തി

HIGHLIGHTS : സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി രാജി വെയക്കണമെന്നാവിശ്യപെട്ട് ഇടതുസംഘടനകള്‍

സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി രാജി വെയക്കണമെന്നാവിശ്യപെട്ട് ഇടതുസംഘടനകള്‍ നടത്തുന്ന സക്രട്ടറിയെറ്റ് സമരത്തെ നേരിടാന്‍ കേന്ദ്രസേന തലസ്ഥാനത്തെത്തി. ഇന്തോ ടിബറ്റന്‍ അതിര്‍ത്തി സേനയുടെ 135 സൈനികരാണ് എത്തിയത്. ഐടിബിപിയുടെ മധുര യുണിറ്റിലെ ട്രൂപ്പാണി്ത്.

ഇന്നു തന്നെ കൂടുതല്‍ സൈനികരെത്തും 2000 അര്‍ദ്ധസൈനികരാണ് സംസ്ഥാനത്തെത്തുന്നത് . സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്ഫ്, ഐടിബിപി എന്നീ വിഭാഗങ്ങളിലുള്ള സൈനികരാണെത്തുക. ഇവരെ കൂടാതെ കേരളപോലീസിലെ െൈക്രബ്രാഞ്ച്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാരോടും തിരുവനന്തപുരത്തെത്താന്‍ ആവിശ്യപ്പെട്ടുട്ടുണ്ട്..
തിങ്കളാഴ്ച തുടങ്ങുന്ന ഉപരോധത്തെ നേരിടാന്‍ വന്‍ സന്നാഹങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. തിരുവനന്തപുരത്ത് 144 പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. തിങ്കളും ചൊവ്വയും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അവധി നല്‍കി കഴിഞ്ഞു. സമരക്കാര്‍ നഗരത്തിലെത്താതിരക്കാന്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കാന്‍ സര്‍്ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. സമരത്തിനെത്തുന്ന വാഹനങ്ങള്‍ വഴിയില്‍ തടയാനും ഇവയുടെ പെര്‍മ്മിറ്റ് റദ്ധാക്കാനും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഹോട്ടലുകളില്‍ സമരക്കാര്‍ക്ക് മുറി നല്‍കരുതെന്ന് നേരത്തെ രപാലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഈ സന്നാഹങ്ങളുെയല്ലാം മറികടന്ന് തങ്ങള്‍ സമരം ചെയ്യുമെന്ന് യി ഇടതുനേതാക്കള്‍ വ്യക്തമാക്കി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!