Section

malabari-logo-mobile

പ്ലാറ്റ്‌ഫോമില്‍ കയറുന്നതിനിടെ കോളേജ് വിദ്യാര്‍ത്ഥിനി ട്രെയിനിടിച്ചു മരിച്ചു.

HIGHLIGHTS : കല്ലായി ചക്കുംകടവിലെ കെപിസി റഫീഖിന്റെ മകളായ റഫ്‌സീന(21) ആണ് മരിച്ചത്

കാസര്‍കോട് : തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പ്ര് പ്ലാറ്റ്‌ഫോറത്തിലേക്ക് പാളത്തിലൂടെ കയറുന്നതിനിടെ കോളേജ് വിദ്യാര്‍ത്ഥിനി ട്രെയിനിടിച്ച് അതിദാരൂണമായി കൊല്ലപ്പെട്ടു.. കൂട്ടുകാരിയുടെ വീട്ടിലേക്ക് സഹോദരിയുടെ ഒപ്പമെത്തിയ കോഴിക്കോട് കല്ലായി റഹീമിന്റെ മകളായ കല്ലായി ചക്കുംകടവിലെ കെപിസി റഫീഖിന്റെ മകളായ റഫ്‌സീന(21) ആണ് മരിച്ചത്. റഫ്‌സീന കോയമ്പത്തൂര്‍ സിഎംസി കോളേജിലെ ബിബിഎംസി വിദ്യാര്‍ത്ഥിനിയാണ്

കൂട്ടുകാരിയുടെ വീട്ടില്‍ പഠനത്തോടനുബന്ധമായ ഓരു പ്രോജക്ട് തയ്യാറാക്കാന്‍ അനുജത്തിയുടെ കൂടെ തൃക്കരിപ്പുരിലെത്തിയതായിരുന്നു റഫ്‌സീന. മംഗലാപുരം എക്‌സപ്രസ്സില്‍ നിന്നുമിറങ്ങി രണ്ടാമത്തെ പ്ലാറ്റ്‌ഫോറത്തിലേക്ക് കയറുന്നതിനിടെ വടക്കുനിന്ന് മംഗലാപുരം ചെന്നൈ എഗ്മോര്‍ എക്‌സപ്രസ്സ് കടന്നു വരുന്നതു കണ്ട് പകച്ചുപോയ റഫ്‌സീനയെ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.. അനുജത്തി റിനുഷ തലനാരിഴക്കാണ് രക്ഷപ്പെട്ടത്..

sameeksha-malabarinews

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ് ഖദീജാബി, സഹോദരന്‍ റഫ്‌നാസ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!