HIGHLIGHTS : പാരീസ്: അതിവേഗത്തില്‍ വന്ന ട്രെയിന്‍ പ്ലാറ്റ് ഫോമിലേക്ക് ഇടിച്ചു കയറി 6 പേര് മരിച്ചു
പാരീസ്: അതിവേഗത്തില്‍ വന്ന ട്രെയിന്‍ പ്ലാറ്റ് ഫോമിലേക്ക് ഇടിച്ചു കയറി 6 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പാരീസിന് തെക്ക് ബ്രറ്റിഗ്നി സൂ ഓര്ഗേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. ലിമോഗസിലേക്ക് പോവുകയായിരുന്ന ടിയോസ് ഇന്റര്‍സിറ്റി എക്സ്പ്രസ്സാണ് പാരീസ് സ്റ്റേഷന് വിട്ട ഉടനെ അപകടത്തില്‍ പെട്ടത്.
അപകടസമയത്ത് 500 പേരായിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നത്. വൈദ്യുതാഘാതമേറ്റാണ് ചിലര്‍ മരണപ്പെട്ടത്. ട്രെയിനിന്റെ പിന്‍ഭാഗത്തെ 4 ബോഗികളാണ് പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറിയത്.