HIGHLIGHTS : കോഴിക്കോട്: ട്രെയിനില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുപ്രസിന്ധ കുറ്റവാളി
കോഴിക്കോട്: ട്രെയിനില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളി പോലീസ് പിടിയില്‍.. കൊല്ലം അഞ്ചല്‍ സ്വദേശിയായ ജംബുലി ബിജുവാണ് പോലീസ് പിടിയിലായത്.
പരശുറാം എക്സ്പ്രസ്സില്‍ വെച്ച് മാതാപിതാക്കളോടൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി ബഹളം വെച്ചതോടെ യാത്രക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു. വടകരയിലെത്തിയപ്പോളായിരുന്നു സംഭവം. യാത്രക്കാര്‍ നന്നായി പെരുമാറിയ ഇയാളെ കോഴിക്കോട് എത്തിയപ്പോള്‍ പോലീസിന് കൈമാറി. മര്‍ദ്ധനത്തില്‍ പരിക്കേറ്റ ബിജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വീട്ടമ്മയെ പട്ടാപ്പകല്‍ ആക്രമിച്ച കേസില്‍ പ്രതിയായ ഇയാള്‍ കേസില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടയിലാണ് ട്രെയിനിലെ പീഡന ശ്രമവുമായി ബന്ധപ്പെട്ട് ഇയാള്‍ അറസ്റ്റിലായത്.
സംവിധായകന് അന്‍വര്‍ റഷീദിനെ ആക്രമിച്ച കേസ് ഉള്‍പ്പെടെ നിരവധി പീഡനക്കേസുകളിലും ഇയാള്‍ പ്രതിയാണ്.