HIGHLIGHTS : മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ട പ്രാഞ്ചിയേട്ടന് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്ശേഷം മമ്മൂട്ടി രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരു ചിത്രം.
മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ട പ്രാഞ്ചിയേട്ടന് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്ശേഷം മമ്മൂട്ടി രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരു ചിത്രം. ‘കടല്‍ കടന്നൊരു മാത്തുകുട്ടി’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രല്‍ തികച്ചും വ്യത്യസ്തമായ റോളിലാണ് മമ്മൂട്ടിയെത്തുന്നത്.
ഈ ചിത്രത്തില്‍ അതിഥി താരങ്ങളായാണ് മോഹന്‍ലാലും, ദിലീപും എത്തുന്നത്. ‘ടാ തടിയാ’ എന്ന ചിത്ത്രിലൂടെ ശ്രദ്ദേയനായ ശേഖര്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജര്‍മ്മനിയില്‍ ആണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുക.
ക്യാപ്പിറ്റോള്‍ തിയേറ്റര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ മധു നീലകണ്ഠനാണ്. ചിത്രം ആഗസ്റ്റില്‍ തിയേറ്ററില്‍ എത്തുമെന്നാണ് ചിത്രവുമായ അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.