HIGHLIGHTS : നാടിനെ നടുക്കിയ ദില്ലിയിലെ പൈശാചികമായ കൂട്ടമാനഭംഗത്തെ
നാടിനെ നടുക്കിയ ദില്ലിയിലെ പൈശാചികമായ കൂട്ടമാനഭംഗത്തെ മുഖ്യ വിഷയമാക്കി മലയാളത്തില്‍ സംവിധായകന് രജി നായര്‍ പുതിയ ചിത്രമൊരുക്കുന്നു. അദേഹമിപ്പോള് സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന നരം എന്ന ചിത്രത്തിനു ശേഷമായിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക.
23 കാരിയായ പെണ്‍കുട്ടി പൈശാചികമായ് ആക്രമിക്കപ്പെട്ടതും തുടര്‍ന്ന് ദില്ലി തെരുവുകളെ പിടിച്ചുകുലുക്കിയ യുവജന രോഷവുമാണ് ചിത്രത്തില്‍ പ്രമേയമായി വരുന്നു. അനീതിക്കെതിരെയുണ്ടായ ഈ പോരാട്ടം തന്നെയാകും ചിത്രത്തിന്റെ ഹൈലൈറ്റ്.
മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും ഈ ചിത്രം നിര്‍മിക്കും.