HIGHLIGHTS : The Chief Minister reviewed the Lok Kerala Sabha arrangements
ലോകകേരള സഭയുടെ നാലാം പതിപ്പിന്റെ ക്രമീകരണങ്ങളുടെ അവലോകനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടന്ന യോഗത്തിൽ സ്പീക്കർ എ എൻ ഷംസീർ, ചീഫ് സെക്രട്ടറി ഡോ.വി വേണു, നോർക്ക റൂട്സ് വൈസ്ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ഡോ. കെ വാസുകി തുടങ്ങിയവർ വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംബന്ധിച്ചു.
![](https://malabarinews.com/wp-content/uploads/2024/06/auto-caught-fire.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
പുതിയ കാലത്തെ കുടിയേറ്റം, പ്രവാസലോകത്തിലെ സ്ത്രീ പ്രശ്നങ്ങൾ എന്നീ പ്രമേയങ്ങൾക്ക് പ്രത്യേക പ്രധാന്യം നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)
പ്രതിനിധികൾക്കാവശ്യമായ സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കും. കലാപരിപാടികൾ, പ്രചാരണ പരിപാടികൾ എന്നിവ അനുബന്ധമായി നടത്താനും യോഗത്തിൽ ധാരണയായ്.