Section

malabari-logo-mobile

ഷാരോണ്‍ വധക്കേസ്;മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴി മാറ്റി

HIGHLIGHTS : Sharon murder case; main accused Greeshma changed his statement in court

തിരുവനന്തപുരം:ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതിയായ ഗ്രീഷ്മ കോടതിയില്‍ മൊഴി മാറ്റി. പോലീസ് നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തി എന്നാണ് മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിനു മുന്‍പാകെയാണ് രഹസ്യ മൊഴി നല്‍കിയത്.

ഗ്രീഷ്മ ഷാരോണിനെ ജ്യൂസില്‍ വിഷം കലര്‍ത്തി കൊന്നതാണെന്ന് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. പലതവണ ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു .എന്നാല്‍ അന്വേഷണ സംഘം നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തിയെന്നാണ് ഗ്രീഷ്മയുടെ ഇപ്പോഴത്തെ മൊഴി എന്നാണ് സൂചന. കുറ്റസമ്മതം നടത്തിയാല്‍ അമ്മയെയും അമ്മാവനെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഉറപ്പുനല്‍കിയതായിരഹസ്യമൊഴിയില്‍ പരാമര്‍ശം ഉണ്ട്. പക്ഷേ മറിച്ചാണ് സംഭവിച്ചത്. അതുകൊണ്ടാണ് ഇപ്പോള്‍ രഹസ്യമൊഴി നല്‍കുന്നതെന്നും ഗ്രീഷ്മ മജിസ്‌ട്രേറ്റിനെ അറിയിച്ചുവെന്നാണ് വിവരം.

sameeksha-malabarinews

ഇന്നലെ ഉച്ചയോടെയായിരുന്നു അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് അന്വേഷണ സംഘം ഗ്രീഷ്മയുമായി നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്. അഭിഭാഷകനുമായി രണ്ട് മിനിറ്റ് സംസാരിക്കാന്‍ അവസരം നല്‍കിയ പോലീസ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനായി രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിനെ മുറിയിലെത്തിച്ചു. പെന്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തണമോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ഗ്രീഷ്മ വേണമെന്ന് മറുപടി നല്‍കിയതോടെ വീഡിയോ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ആണ് മജിസ്‌ട്രേറ്റ് മുറിയില്‍വെച്ച് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

അതെസമയം ഗ്രീഷ്മയെ റിമാന്‍ഡ് കാലാവധി ഡിസംബര്‍ 22 വരെ നീട്ടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!