Section

malabari-logo-mobile

പ്ലസ്ടു വിദ്യാര്‍ത്ഥി എംബിബിഎസ് ക്ലാസിലിരുന്നത് 4 ദിവസം;സംഭവത്തില്‍ പ്രിന്‍സിപ്പല്‍ വിശദീകരണം തേടി

HIGHLIGHTS : The plus two student was in the MBBS class for 4 days; the principal sought an explanation on the incident

കോഴിക്കോട്:പ്ലസ് ടു വിദ്യാര്‍ഥിനി കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നാലുദിവസം അധികൃതരറിയാതെ ക്ലാസിലിരുന്ന സംഭവത്തില്‍ പ്രിന്‍സിപ്പല്‍ വിശദീകരണം തേടി. എം.ബി.ബി.എസ്. പ്രവേശന പരീക്ഷാ യോഗ്യത പോലുമില്ലാത്ത പെണ്‍കുട്ടി നാല് ദിവസമാണ് ക്ലാസിലിരുന്നെന്നാണ് വിവരം.

നവംബര്‍ 29,30 ഡിസംബര്‍ ഒന്ന്, രണ്ട് തിയ്യതികളിലാണ് പ്ലസ് ടു വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസിലിരുന്നത്. സംശയം തോന്നിയ കോളജ് യൂണിയന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. അഞ്ചാം ദിവസം മുതല്‍ വിദ്യാര്‍ത്ഥിനി ക്ലാസില്‍ വരാറില്ല . ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ ക്ലാസ് തുടങ്ങിയ ദിവസമാണ് മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടി ക്ലാസില്‍ കയറിയത് . മൊത്തം 245 പേര്‍ക്കാണ് ഇവിടെ പ്രവേശനം ലഭിച്ചത്. വൈകിയെത്തിയ കുട്ടികള്‍ കൂട്ടത്തോടെ ക്ലാസില്‍ കയറിയപ്പോള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയും ഒപ്പം കയറുകയായിരുന്നു. അതുകൊണ്ടുതന്നെ അഡ്മിറ്റ് കാര്‍ഡ് പരിശോധിക്കാനും കഴിഞ്ഞില്ലെന്ന് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. ജി സജീത് കുമാര്‍ പറഞ്ഞു.

sameeksha-malabarinews

സംഭവത്തില്‍ പ്രിന്‍സിപ്പല്‍ കോഴ്‌സ് കോര്‍ഡിനേറ്റര്‍മാരായ വകുപ്പ് മേധാവികളോട് വിശദീകരണം തേടി. മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. പൊലീസ് അന്വേഷണം തുടങ്ങി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!