Section

malabari-logo-mobile

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു

HIGHLIGHTS : Shyam Saran Negi, the first voter of independent India, passed away

ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു. 106 വയസ്സായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യ പൊതു തെരഞ്ഞടുപ്പിന്റെ ഭൂരിഭാഗം പോളിങ്ങും നടന്നത് 1952 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു.ഇതെ തുടര്‍ന്ന് 1951 ഒക്ടോബര്‍ 25 ന് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത് ശ്യാം ശരണ്‍ നേഗിയായിരുന്നു.

sameeksha-malabarinews

സ്‌കൂള്‍ അധ്യാപകനായാണ് അദേഹം ജോലി ചെയ്തിരുന്നത്.

നവംബര്‍ 12 ന് നടക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായി നവംബര്‍ രണ്ടിന് നേഗി പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിരുന്നു.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാരം നടക്കുമെന്ന് ജില്ല കലക്ടര്‍ ആബിദ് ഹുസൈന്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!