HIGHLIGHTS : Two workers died in an accident during the demolition of a building in Maradu
കൊച്ചി :കെട്ടിടം പൊളിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയാണ് മരടില്‍ കെട്ടിടം പൊളിക്കുന്നതിന് സ്ലാബ് തകര്‍ന്നുവീണ അപകടമുണ്ടായത് . ഒഡീഷ സ്വദേശികളായ ശങ്കര്‍ (25),സുശാന്ത് (35)എന്നിവരാണ് മരിച്ചത് .
കെട്ടിടം ഏറെക്കുറെ പൊളിച്ചു മാറ്റിക്കഴിഞ്ഞപ്പോഴാണ് അപകടം സംഭവിച്ചത്.
മരട് ന്യൂക്ലിയര്‍ മാളിന് സമീപം ഗാന്ധി സ്ക്വയറിലാണ് അപകടമുണ്ടായത് .
അപകടം നടന്ന ഉടനെ രക്ഷാപ്രവര്‍ത്തനം നടത്തി സ്ലാബിനു ഉള്ളില്‍ പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.