ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ നീക്കണം;ഗവര്‍ണര്‍

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ സ്ഥാനത്തു നിന്ന് നീക്കണം എന്ന ആവശ്യവുമായി ഗവര്‍ണര്‍.

ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്ത് അയച്ചു.

മന്ത്രി യോടുള്ള തന്റെ പ്രീതി നഷ്ടമായെന്ന് ഗവര്‍ണര്‍ കത്തില്‍ പറയുന്നു.

ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി.ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി മറുപടിനല്‍കി.

11.30 ഓടെയാണ് ഗവര്‍ണറുടെ കത്ത് മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്. 12 മണിയോടെ തന്നെ ഇതിന് മുഖ്യമന്ത്രിഇതിന് മറുപടി നല്‍കി.

ഗവര്‍ണറെ ഇകഴ്ത്തുന്ന പ്രസംഗം ധനമന്ത്രി നടത്തിയിട്ടില്ലെന്ന്മുഖ്യന്ത്രി നല്‍കിയ മറുപടി പറയുന്നതായും ധനമന്ത്രിയെ മാറ്റില്ലെന്നും കത്തില്‍ പറയുന്നതായാണ് വിവരം.

18 ാം തിയതി ബാലഗോപാല്‍ പങ്കെടുത്ത  പരിപാടിയില്‍ സംസാരിച്ച കാര്യങ്ങളാണ് ധനമന്ത്രിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top