Section

malabari-logo-mobile

പ്ലാസ്മക്ക് പകരം മൂസംബി ജ്യൂസ് നല്‍കി രോഗി മരിച്ചു;അന്വേഷണത്തിന് ഉത്തരവിട്ട് യു.പി സര്‍ക്കാര്‍

HIGHLIGHTS : The patient died after being given Moosambi juice instead of plasma; the UP government ordered an inquiry

ലഖ്‌നൗ:പ്ലാസ്മക്ക് പകരമായി മൂസംബി ജ്യൂസ് നല്‍കിയതിനെ തുടര്‍ന്ന് രോഗി മരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവമുണ്ടായത്. 32 കാരനായ പ്രദീപ് ആണ് മരിച്ചത് .

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ രോഗിക്കാണ് പ്ലാസ്മക്ക് പകരം മൂസംബി ജ്യൂസ് നല്‍കിയത്.

sameeksha-malabarinews

അബദ്ധത്തില്‍ മാറിപ്പോയതാണെന്നും ബ്ലഡ് ബാങ്കില്‍ നടന്ന അനാസ്ഥയാണ് എന്നും ആശുപത്രി അധികൃതര്‍ പറയുന്നു .

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് ആശുപത്രി അധികൃതര്‍ക്കെതിരെ
സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

പ്രാഥമിക അന്വേഷണത്തില്‍ തന്നെ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച ഉണ്ടായതായി കണ്ടെത്തിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!