മണിച്ചന്‍ ജയില്‍മോചിതനായി

തിരുവനന്തപുരം:കല്ലുവാതുക്കല്‍ മദ്യ ദുരന്തം കേസില്‍ 21 വര്‍ഷത്തിനുശേഷം മണിച്ചന്‍ ജയില്‍ മോചിതനായി .ദുരന്തത്തിന്റെ ആസൂത്രകനായ ചിറയിന്‍കീഴ് ഉഷസില്‍ ചന്ദ്രന്‍ എന്ന മണിച്ചന്‍ ആണ് ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്

നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് മണിച്ചന് മോചനം.

മണിച്ചനെ സ്വീകരിക്കാനായി മകന്‍ അടക്കമുള്ള ബന്ധുക്കളും എത്തിയിരുന്നു.

2000 ഒക്ടോബര്‍ 21 നായിരുന്നു 31 പേരുടെ മരണത്തിന് ഇടയാക്കിയ കല്ലുവാതുക്കല്‍ ദുരന്തം നടന്നത്.

Share news
error: Content is protected !!
Scroll to Top