HIGHLIGHTS : A couple was found dead in Kozhikode's Mukkam NIT
കോഴിക്കോട്: മുക്കം എന്‍ഐടിയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. സിവില്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലെ ടെക്നീഷന്‍ അജയകുമാര്‍ (56) ഭാര്യ ലിനി (50 ) എന്നിവരാണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അജയകുമാര്‍.
![](https://malabarinews.com/wp-content/uploads/2024/06/imukthi-videio.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
മകനെയും കൊലപ്പെടുത്താന്‍ അജയകുമാര്‍ ശ്രമിച്ചു. ഭാര്യ ലില്ലിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് അജയകുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് തീകൊളുത്തിയാണ് ആത്മഹത്യ ചെയ്തത്.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)
ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.