കോഴിക്കോട് മുക്കം എന്‍ഐടി ക്വാട്ടേഴ്സില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തീകൊളുത്തി ആത്മഹത്യ ചെയ്തു

കോഴിക്കോട്:  മുക്കം എന്‍ഐടിയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. സിവില്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ടെക്‌നീഷന്‍ അജയകുമാര്‍ (56) ഭാര്യ ലിനി (50 ) എന്നിവരാണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അജയകുമാര്‍.

മകനെയും കൊലപ്പെടുത്താന്‍ അജയകുമാര്‍ ശ്രമിച്ചു. ഭാര്യ ലില്ലിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് അജയകുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് തീകൊളുത്തിയാണ് ആത്മഹത്യ ചെയ്തത്.

ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top