Section

malabari-logo-mobile

‘മുതലക്കണ്ണീര്‍, അഴിമതി, ഏകാധിപതി’; പാര്‍ലമെന്റില്‍ അനുമതിയില്ലാത്ത വാക്കുകളുടെ പട്ടിക പുറത്തിറക്കി

HIGHLIGHTS : 'Crocodile Tears, Corruption, Dictatorship'; A list of words not allowed in Parliament has been released

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ, പാര്‍ലമെന്റില്‍ ഉപയോഗിക്കുന്നതിനു അനുമതിയില്ലാത്ത ‘അണ്‍പാര്‍ലമെന്ററി’യായിട്ടുള്ള വാക്കുകളുടെ പട്ടിക ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കി. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള വാക്കുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഴിമതി, അഹങ്കാരി, അഴിമതിക്കാരന്‍, മുതലക്കണ്ണീര്‍ ഗുണ്ടായിസം, നാടകം തുടങ്ങി അറുപത്തഞ്ചോളം വാക്കുകളാണ് സര്‍ക്കാര്‍ പുതിയതായി ‘അണ്‍പാര്‍ലമെന്ററി’യായി പ്രഖ്യാപിച്ചത്. ജൂലൈ 18-നാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായാണ് പുതിയ വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തി അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുതുക്കിയിരിക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷം പതിവായി ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നാണ് പ്രധാന ആക്ഷേപം.

കാപട്യം, കരിദിനം കഴിവില്ലാത്തവന്‍ ഏകാധിപതി, അരാജകവാദി, വഞ്ചന, കാപട്യം പീഡിപ്പിക്കപ്പെടുന്നു. ലജ്ജിക്കുന്നു, ഖലിസ്ഥാനി, ശകുനി തുടങ്ങിയ വാക്കുകള്‍ക്കും വിലക്കുണ്ട്. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് ഈ വാക്കുകളെ ‘അണ്‍പാര്‍ലമെന്ററി ആയി പ്രഖ്യാപിച്ചത്.

sameeksha-malabarinews

മേല്‍പ്പറഞ്ഞ വാക്കുകളെല്ലാം ഇനിമുതല്‍ അണ്‍പാര്‍ലമെന്ററി ആയിരിക്കുമെന്നാണ് അറിയിപ്പ്. ഈ വാക്കുകള്‍ സഭാംഗങ്ങള്‍ ഉപയോഗിച്ചാലും അത് രേഖകളില്‍നിന്ന് നീക്കം ചെയ്യുമെന്നും കൈപ്പുസ്തകം വിശദീകരിക്കുന്നത്. അതേസമയം, വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതില്‍ അവസാന വാക്ക് രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കറുമായിരിക്കും.

അണ്‍പാര്‍ലമെന്ററിയായി കണക്കാക്കുന്ന ഇംഗ്ലീഷ് പദങ്ങളില്‍ ചിലത് ഇവയൊക്കെയാണ്- bloodshed (രക്തച്ചൊരിച്ചില്‍), betrayed (ഒറ്റിക്കൊടുക്കുക), abused (അപമാനിക്കപ്പെട്ട), cheated (വഞ്ചിക്കുക), corrupt (അഴിമതിക്കാരി അഴിമതിക്കാരന്‍), coard, ക്രിമിനല്‍, crocodile tears ( മുതലക്കണ്ണീര്‍), donkey , disgrace, drama , mislead, untrue (അസത്യം), covid spreader (കോവിഡ് പരത്തുന്നയാള്‍) incompetent (അയോഗ്യത). ഗദ്ദാര്‍ (ചതിയന്‍), കാലാദിന്‍ (കറുത്തദിനം), ദാദാഗിരി (വിരട്ടല്‍), നികമ്മ (പ്രയോജനമില്ലാത്തത്), ശകുനി, ഖലിസ്ഥാനി തുടങ്ങിയവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഹിന്ദി വാക്കുകളില്‍ ചിലത്.

അതേസമയം, വാക്കുകള്‍ വിലക്കിയതില്‍ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രംഗത്തെത്തി. അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പുതുക്കിയ പട്ടികയില്‍ വിമര്‍ശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മോയിത്ര ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ലോക്‌സഭയ്ക്കും രാജ്യസഭയ്ക്കും വേണ്ടിയുള്ള അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പുതിയ പട്ടികയില്‍ സംഘി എന്ന വാക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. അടിസ്ഥാനപരമായി, ബി.ജെ.പി. എങ്ങനെയാണ് ഇന്ത്യയെ തകര്‍ക്കുന്നത് എന്ന് വിവരിക്കാന്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന എല്ലാ വാക്കുകളും സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണെന്ന് മഹുവ ട്വീറ്റില്‍ വിമര്‍ശിച്ചു. ആരൊക്കെ വിലക്കിയാലും ഈ വാക്കുകളെല്ലാം ആവശ്യാനുസരണം പാര്‍ലമെന്റില്‍ ഉപയോഗിക്കുമെന്ന് തൃണമുല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയാന്‍ വ്യക്തമാക്കി. അതിന്റെ പേരില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യാനും അദ്ദേഹം വെല്ലുവിളിച്ചു. ഇത് ജനാധിപത്യത്തിനായുള്ള പോരാട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!