Section

malabari-logo-mobile

ഓണത്തിനൊരു മുറം പച്ചക്കറി: സെക്രട്ടേറിയറ്റിൽ തുടക്കമായി

HIGHLIGHTS : As part of our plan to go into agriculture, Onam was once started at the Secretariat for Vegetable Cultivation

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള ഓണത്തിനൊരു മുറം പച്ചക്കറി കൃഷിക്ക് സെക്രട്ടേറിയറ്റിൽ തുടക്കമായി. 13 മന്ത്രിമാർ ചേർന്നാണ് സെക്രട്ടേറിയറ്റ് ഗാർഡനിൽ പച്ചക്കറി തൈകൾ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്.

വഴുതനം, തക്കാളി തൈകളാണ് മന്ത്രിമാർ നട്ടത്. മന്ത്രിമാരായ പി. പ്രസാദ്, കെ. എൻ. ബാലഗോപാൽ, എം. വി. ഗോവിന്ദൻ മാസ്റ്റർ, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, പി. രാജീവ്, കെ. കൃഷ്ണൻകുട്ടി, ആർ. ബിന്ദു, വി. എൻ. വാസവൻ, ജെ. ചിഞ്ചുറാണി, അഹമ്മദ് ദേവർകോവിൽ, ആന്റണിരാജു, എ. കെ. ശശീന്ദൻ എന്നിവരാണ് തൈകൾ നട്ടത്. പദ്ധതിയുടെ ഭാഗമായി വിവിധ ഇനം പച്ചക്കറികളാണ് നട്ടുപിടിപ്പിക്കുക.

sameeksha-malabarinews

ഓണത്തിന് വിളവെടുക്കാൻ പാകത്തിലാണ് കൃഷി. പരിപാടിയുടെ ഭാഗമായി പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു. കൃഷി വകുപ്പ് ഡയറക്ടർ ടി. വി. സുഭാഷ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!