Section

malabari-logo-mobile

തൃക്കാക്കരയിലെ അശ്ലീല വീഡിയോയെ സംബന്ധിച്ച ആരോപണം; ഇപി ജയരാജനെതിരെ നിയമ നടപടിയുമായി വിഡി സതീശന്‍

HIGHLIGHTS : Allegation of pornographic video in Thrikkakara; VD Satheesan takes legal action against EP Jayarajan

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രസ്താവനയ്ക്കെതിരെ നിയമ നടപടി ആരംഭിച്ചു. നിയമ നടപടിയുടെ ഭാഗമായി പ്രതിപക്ഷ നേതാവിന് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി. നായരാണ് ഇ.പി ജയരാജന് നോട്ടീസ് അയച്ചത്.

അവാസ്തവമായ പ്രസ്തവന ഇ.പി ജയരാജന്‍ ഏഴ് ദിവസത്തിനകം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തയാറായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവിന് വേണ്ടി അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

sameeksha-malabarinews

തൃക്കാക്കര തിരഞ്ഞെടുപ്പ് സമയത്ത് ജോ ജോസഫിന്റെ പേരില്‍ അശ്ലീല വിഡിയോ തയാറാക്കിയതിനു പിന്നില്‍ വി.ഡി സതീശന്‍
ആണെന്നും പ്രതിപക്ഷ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റണമെന്നും ഇ. പി. ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!