HIGHLIGHTS : Ten-month-old baby dies after swallowing pomegranate
പൂക്കോട്ടുംപാടം: ഉറുമാമ്പഴം തൊണ്ടയില്‍ കുരുങ്ങി പത്തുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കൂറ്റമ്പാറ ചെറായി വള്ളിക്കാടന് ഫൈസല്‍ ബാബുവിന്റെ മകള്‍ ഫാത്തിമാ ഫര്‍സിനാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് സഹോദരങ്ങള്‍ക്കൊപ്പം ഉറുമാമ്പഴം കഴിച്ചു കൊണ്ടിരിക്കെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഉമ്മ: മുനീറ. സഹോദരിമാര്‍: ഫിദാ ഫെമിന്‍, ഫിസാ ഫെബിന്, ഫെല്ലാ ഫര്ഹിന്