HIGHLIGHTS : Rahul Gandhi in front of ED, interrogation fifth day

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി വിട്ടു. വസതിയില്‍ വിശ്രമം തുടരുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിലൂടെ അറിയിച്ചു. ദില്ലി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോണിയ ഇന്നലെയാണ് ആശുപത്രി വിട്ടത്. രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ച സോണിയാ ഗാന്ധിയെ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ദില്ലിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
സോണിയ ഗാന്ധിയുടെ ആരോഗ്യനില കണക്കിലെടുത്ത് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നില്‍ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി ചോദിച്ചിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വ്യാഴാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇഡി മുന്‍പാകെ ഹാജരാകാന്‍ സോണിയ ഗാന്ധി എത്താന്‍ സാധ്യതയില്ല.
