Section

malabari-logo-mobile

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹ പ്രതിപക്ഷ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

HIGHLIGHTS : Presidential election: Yashwant Sinha likely to be Opposition candidate

ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സര സന്നദ്ദത അറിയിച്ച് യശ്വന്ത് സിന്‍ഹ രംഗത്ത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണ്. ഇതിനായി കോണ്‍ഗ്രസും സിപിഎമ്മും മുന്നോട്ട് വച്ച നിബന്ധന അദ്ദേഹം അംഗീകരിച്ചു. തത്ക്കാലത്തേക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ടു നില്‍ക്കും, മമത ബാനര്‍ജിക്ക് നന്ദിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനാണു സിന്‍ഹ. സ്ഥാനാര്‍ഥിയാകണമെങ്കില്‍ അദ്ദേഹം തൃണമൂലില്‍ നിന്നു രാജിവയ്ക്കണമെന്നു കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉപാധി വച്ചിരുന്നു.

സ്ഥാനാര്‍ഥിവിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് രണ്ടരയ്ക്കാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരുന്നത്. പവാര്‍ വിളിച്ച് യോഗത്തില്‍ തന്നെ ക്ഷണിക്കാതെ പാര്‍ട്ടിക്ക് ക്ഷണം നല്കിയതിനാല്‍ മമത ബാനര്‍ജി പങ്കെടുക്കില്ല. ഇന്നലെ രാത്രി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ നടന്ന ചര്‍ച്ചയിലാണു സിന്‍ഹയുടെ പേരു പരിഗണിച്ചത്.

sameeksha-malabarinews

സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ആദ്യം ശരദ് പവാറാണ് നിലപാടെടുത്തത്. പിന്നീട് ഫറൂഖ് അബ്ദുള്ളയും ഒഴിഞ്ഞു മാറി. സമവായം ഉണ്ടെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഗോപാല്‍കൃഷ്ണ ഗാന്ധി അറിയിച്ചു. തെറ്റി നില്ക്കുന്ന ടിആര്‍എസ്, ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുമായി പവാര്‍ സംസാരിച്ചു. പിന്തുണയ്ക്കില്ലെന്ന സൂചനയാണ് ഈ പാര്‍ട്ടികള്‍ നല്‍കിയത്.

ഈ സാഹചര്യത്തിലാണ് ഗോപാല്‍കൃഷ്ണ ഗാന്ധി മത്സരിക്കാനില്ല എന്നറിയിച്ച് പ്രസ്താവനയിറക്കിയത്. തന്നെ പരിഗണിച്ചതിന് നന്ദി. എന്നാല്‍ പ്രതിപക്ഷ ഐക്യത്തോടൊപ്പം ഇക്കാര്യത്തില്‍ ദേശീയ സമവായവും വേണം. മറ്റൊരാളുടെ പേരെങ്കില്‍ ഇതുണ്ടാകും. അതിനാല്‍ മത്സരിക്കാനില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!