Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 102 പേര്‍ക്ക് രോഗബാധ

HIGHLIGHTS : Covid 19: 102 people infected in Malappuram district today

മലപ്പുറം: ജില്ലയില്‍ ഇന്ന് 102 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 6,042 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ 100 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല.

അതേസമയം ജില്ലയില്‍ 53,83,206 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് ഇതുവരെ നല്‍കിയത്. ഇതില്‍ 31,15,179 പേര്‍ക്ക് ഒന്നാം ഡോസും 22,68,027 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുമാണ് നല്‍കിയത്.

sameeksha-malabarinews

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!