Section

malabari-logo-mobile

സൗദിയില്‍ വിമാനത്താവളത്തിന് നേരെ ആക്രമണം: എട്ടുപേര്‍ക്ക് പരിക്ക് ; വിമാനം തകര്‍ന്നു

HIGHLIGHTS : റിയാദ് :സൗദി അറേബ്യയിലെ അബഹാ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം. 24 മണിക്കൂറിനുള്ളില്‍ രണ്ട് ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാമത്തെ ആക്രമണത...

റിയാദ് :സൗദി അറേബ്യയിലെ അബഹാ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം. 24 മണിക്കൂറിനുള്ളില്‍ രണ്ട് ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാമത്തെ ആക്രമണത്തിലാണ് നാശനഷ്ടങ്ങള്‍ കൂടുതലുണ്ടായിട്ടുള്ളത്.

രണ്ടാമത്തെ ആക്രമണത്തില്‍ വീര്യമേറിയ ബോംബുകള്‍ ഉപയോഗിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. യമനില്‍ ന്ിന്നുള്ള ഹൂതികളാണ് ആക്രമണത്തിന്റെ പിറകിലെന്ന് കരുതുന്നു.

sameeksha-malabarinews

രണ്ടാമത്തെ ആക്രമണത്തിലാണ് ആളുകള്‍ക്ക് പരിക്കേറ്റതെന്നും, യാത്രാവിമാനത്തിന് കേടുപറ്റിയതെന്നും സൗദി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യമനിലെ ഷിയ വിമതരാണ് ഹൂതികള്‍. കഴിഞ്ഞ ദിവസം യമനിലുണ്ടായ ഇവരുടെ ആക്രമണത്തില്‍ സര്‍ക്കാരിന്റെ 30 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!