സൗദിയില്‍ വിമാനത്താവളത്തിന് നേരെ ആക്രമണം: എട്ടുപേര്‍ക്ക് പരിക്ക് ; വിമാനം തകര്‍ന്നു

റിയാദ് :സൗദി അറേബ്യയിലെ അബഹാ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം. 24 മണിക്കൂറിനുള്ളില്‍ രണ്ട് ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാമത്തെ ആക്രമണത്തിലാണ് നാശനഷ്ടങ്ങള്‍ കൂടുതലുണ്ടായിട്ടുള്ളത്.

രണ്ടാമത്തെ ആക്രമണത്തില്‍ വീര്യമേറിയ ബോംബുകള്‍ ഉപയോഗിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. യമനില്‍ ന്ിന്നുള്ള ഹൂതികളാണ് ആക്രമണത്തിന്റെ പിറകിലെന്ന് കരുതുന്നു.

രണ്ടാമത്തെ ആക്രമണത്തിലാണ് ആളുകള്‍ക്ക് പരിക്കേറ്റതെന്നും, യാത്രാവിമാനത്തിന് കേടുപറ്റിയതെന്നും സൗദി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യമനിലെ ഷിയ വിമതരാണ് ഹൂതികള്‍. കഴിഞ്ഞ ദിവസം യമനിലുണ്ടായ ഇവരുടെ ആക്രമണത്തില്‍ സര്‍ക്കാരിന്റെ 30 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

 

Share news
error: Content is protected !!
Scroll to Top