Section

malabari-logo-mobile

ലോകകപ്പ്: അഫ്ഗാനിസ്ഥാന് ജയം

HIGHLIGHTS : ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന് അവിശ്വസനീയ ജയം. സ്‌കോട്‌ലന്‍ഡിനെ ഒരു വിക്കറ്റിനാണ് ഏഷ്യന്‍ ടീമായ അഫ്ഗാനിസ്ഥാന്‍ തോല്‍പിപ്...

prv_30256_1424929645ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന് അവിശ്വസനീയ ജയം. സ്‌കോട്‌ലന്‍ഡിനെ ഒരു വിക്കറ്റിനാണ് ഏഷ്യന്‍ ടീമായ അഫ്ഗാനിസ്ഥാന്‍ തോല്‍പിപ്പത്. അവസാന ഓവറിലായിരുന്നു അഫ്ഗാന്റെ ജയം. ജയിക്കാന്‍ നാല് പന്തില്‍ നാല് റണ്‍സ് എന്ന നിലയില്‍ ഫാസ്റ്റ് ബൗളര്‍ ഷാപൂര്‍ സര്‍ദാന്‍ അഫ്ഗാനിസ്ഥാനെ ബൗണ്ടറിയടിച്ച് ജയിപ്പിക്കുകയായിരുന്നു.

അവസാന മൂന്നോവറില്‍ 1 വിക്കറ്റ് ശേഷിക്കേ 19 റണ്‍സ് വേണം എന്ന നിലയിലായിരുന്നു അഫ്ഗാനിസ്ഥാന്‍. ഹമീദ് ഹസനും ഷാപൂര്‍ സദ്രാനും ചേര്‍ന്ന് പത്താം വിക്കറ്റില്‍ 19 റണ്‍സടിച്ചാണ് അഫ്ഗാനിസ്ഥാന് ലോകകപ്പിലെ ആദ്യജയം സമ്മാനിച്ചത്. പത്താമനായ ഹസന്‍ 15 റണ്‍സടിച്ചപ്പോള്‍ ഷാപൂര്‍ സദ്രാന്‍ 10 പന്തില്‍ 12 റണ്‍സെടുത്തു.

sameeksha-malabarinews

ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോട്‌ലന്‍ഡിനെ അഫ്ഗാനിസ്ഥാന്‍ ബൗളര്‍മാര്‍ 210 റണ്‍സിന് ഓളൗട്ടാക്കി. എട്ട് വിക്കറ്റിന് 144 എന്ന നിലയില്‍ തകര്‍ന്ന അവര്‍ക്ക് ഒമ്പതാമാനായി ഇറങ്ങിയ ഹഖിന്റെ 31 റണ്‍സാണ് തുണയായത്. ഹഖാണ് ടോപ് സ്‌കോറര്‍. ഷാപൂര്‍ സദ്രാന്‍ 4 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ 96 റണ്‍സോടെ സമിനുള്ള ഷെന്‍വാരി അഫ്ഗാനെ മുന്നോട്ട് നയിച്ചു. 49.3 ഓവറിലാണ് അഫ്ഗാന്‍ 211 റണ്‍സായ വിജയലക്ഷ്യത്തിലെത്തിയത്. സമിനുള്ള ഷെന്‍വാരിയാണ് മാന്‍ ഓഫ് ദ മാച്ച്. ഗ്രൂപ്പ് എയില്‍ രണ്ട് പോയിന്റുമായി നാലാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് ടീമുകളാണ് മുന്നില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!