Section

malabari-logo-mobile

ലോകകപ്പ് ക്രിക്കറ്റിന് വര്‍ണാഭമായ തുടക്കം

HIGHLIGHTS : മെല്‍ബണ്‍: പതിനൊന്നാമത് ലോകകപ്പ് ക്രിക്കറ്റിന് മെല്‍ബണില്‍ തുടക്കമായി. മെല്‍ബണിലാണ് വര്‍ണാഭമായ ചടങ്ങുകള്‍ നടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയക്ക് ഒരു...

download (3)മെല്‍ബണ്‍: പതിനൊന്നാമത് ലോകകപ്പ് ക്രിക്കറ്റിന് മെല്‍ബണില്‍ തുടക്കമായി. മെല്‍ബണിലാണ് വര്‍ണാഭമായ ചടങ്ങുകള്‍ നടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയക്ക് ഒരു മണിയോടാണ് ചടങ്ങുകളാരംഭിച്ചത്. ശനിയാഴ്ച രാവിലെ ന്യൂസിലാന്‍ഡ് ശ്രീലങ്കയെ നേരിടുന്നതോടെ മത്സരങ്ങള്‍ക്കും തുടക്കമാകും. അന്നു തന്നെ ഓസ്‌ട്രേലിയ ഇഗ്ലണ്ടിനെയും നേരിടും.

സംഗീതവും നൃത്തവും പരമ്പരാഗത കലകളുമായി വേദിയെ ഉണര്‍ത്താന്‍ മെല്‍ബണ്‍ നേരത്തെ തന്നെ ഒരുങ്ങി കഴിഞ്ഞിരുന്നു. കുടാതെ ആകാശത്ത് കരിമരുന്നിന്റെ കലാവിരുന്നും കാണാനുള്ള ആവേശത്തിനാണ് ലോകം. 14 രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഫിബ്രവരി 15 പാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യമത്സരം.

sameeksha-malabarinews

നിലവിലെ ലോകകപ്പ് മത്സരക്രമപ്രകാരം ഏകദിന റാങ്കിംഗില്‍ ആദ്യ പത്തിലുള്ള ടീമുകളും അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, യു എ ഇ തുടങ്ങിയ ടെസ്റ്റ് പദവി ഇല്ലാത്ത ടീമുകളും ലോകകപ്പില്‍ ഉണ്ട്. ഏകദിന റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്‍, പിന്നിലുള്ള അയര്‍ലന്‍ഡ്, യു എ ഇ തുടങ്ങിയ ടീമുകള്‍ അട്ടിമറി നടത്താന്‍ കഴിവുളളവരാണ്.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, ആതിഥേയരായ ഓസ്‌ട്രേലിയ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകള്‍ക്കാണ് കപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ബൗളിംഗിലും ബാറ്റിംഗിലും കുറച്ച് ദുര്‍ബലരാണെങ്കിലും ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്താന്‍ അധികം പ്രയാസപ്പെടേണ്ടി വരില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!