സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തേഞ്ഞിപ്പലം പൊലീസ്റ്റേഷന്‍ ഉപരോധിക്കുന്നു

dyfi,polistation,uparodham copyതേഞ്ഞിപ്പലം: കാലിക്കറ്റ്‌ സര്‍വ്വകലാശാല ആസ്ഥാനത്ത്‌ ഉപരോധ സമരം നടത്തി മടങ്ങി വരികയായിരുന്ന ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ തേഞ്ഞിപ്പലം പൊലീസ്റ്റേഷന്‍ സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു.

dyfi polistaion uparodam copyസമരത്തില്‍ പങ്കെടുത്ത്‌ മടങ്ങുകയായിരുന്ന നിലമ്പൂര്‍ മേഖലയിലുള്ള പ്രവര്‍ത്തകരെയാണ്‌ വാഹനമടക്കം കസ്റ്റഡിയിലെടുത്തത്‌. ഇവരെ വിട്ടുകിട്ടണമെന്നും മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ്‌ പൊലീസ്‌ സ്റ്റേഷന്‍ ഉപരോധിക്കുന്നത്‌.

സിപിഐഎം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്‌, ഡിവൈഎഫ്‌ഐ നേതാക്കളായ അബ്ദുള്ള നവാസ്‌, ഗിരീഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഉപരോധം നടക്കുന്നത്‌. മലപ്പുറം ഡിവൈഎസ്‌പിയടക്കമുള്ള ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്‌. സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്‌.

Share news
error: Content is protected !!
Scroll to Top