ബോളിവുഡില്‍ പോയവര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ പികെ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ആമീര്‍ ഖാന്‍ തകര്‍ത്തഭിനയിച്ച വേഷം തമിഴിലെത്തുമ്പോള്‍ ഉലകനായകന്‍ കമല്‍ ഹസന്‍ ചെയ്യുമെന്നാണ് വാര്‍ത്തകള്‍.
രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രത്തിന്റെ റീമേക്ക് അവകാശം ജെമനി പ്രൊഡക്ഷന്‍സ് സ്വന്തമാക്കിയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും കമല്‍ ഹസന്‍ തന്നെയായിരിക്കും നായകന്‍.
ഇപ്പോൾ ചിത്രം പ്രാരംഭഘട്ടത്തിലാണെന്നും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കമൽ ഹാസൻ ആയിരിക്കുമെന്ന് മാത്രമാണ് തീരുമാനിച്ചിട്ടുള്ളത് എന്നും സിനിമ വൃത്തങ്ങൾ പറഞ്ഞു. സംവിധായകനെയോ മറ്റ് അഭിനേതാക്കളെയോ ഇതു വരെ തീരുമാനിച്ചിട്ടില്ല.
ഒന്നുകിൽ കമൽ സംവിധായകനെ തെരഞ്ഞെടുക്കുകയോ അല്ലെങ്കിൽ സ്വന്തമായി ചിത്രം സംവിധാനം ചെയ്യുകയോ ചെയ്തേക്കാം എന്നും വൃത്തങ്ങൾ പറഞ്ഞു. മെയ് മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
ചിത്രത്തിന്റെ നിർമ്മാണ അവകാശങ്ങൾ വാങ്ങിയിരിക്കുന്നത് ജെമിനി പ്രൊഡക്ഷൻസ് ആണ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും കമൽ തന്നെയാകും നായകൻ. പികെയുടെ റീമേക്കില്‍ അഭിനയിക്കാന്‍ കമല്‍ അല്ലാതെ മറ്റൊരു നടന്‍ കോളിവുഡില്‍ ഇല്ലെന്നാണ് തമിഴ് സിനിമാസ്വാദകരുടെ വിലയിരുത്തല്‍.




