Section

malabari-logo-mobile

മാലിന്യം പുറത്തെറിഞ്ഞാല്‍ ഇസ്‌തിമാറ പുതുക്കാനാകില്ല

HIGHLIGHTS : ദോഹ: കാറില്‍ നിന്നും മാലിന്യം വലിച്ചെറിയാന്‍ തോന്നുന്നുണ്ടോ? എങ്കില്‍ ഇസ്തിമാറ പുതുക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞിട്ട് മതി മാലിന്യം കളയല്‍.

images (6)ദോഹ: കാറില്‍ നിന്നും മാലിന്യം വലിച്ചെറിയാന്‍ തോന്നുന്നുണ്ടോ? എങ്കില്‍ ഇസ്തിമാറ പുതുക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞിട്ട് മതി മാലിന്യം കളയല്‍. അല്ലെങ്കില്‍ പേഴ്‌സെടുത്ത് തുറന്നുവെച്ചോളൂ, ആയിരം റിയാല്‍ പിഴയൊടുക്കുകയുമാവാം.
വാഹനത്തില്‍ നിന്നും മാലിന്യം വലിച്ചെറിയുന്നത് കണ്ടാല്‍ ഫോട്ടോയെടുത്ത് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയേ വേണ്ടൂ, ‘പണി മാലിന്യക്കുട്ടയിലും കിട്ടും.’
വാഹനത്തില്‍ നിന്നും മാലിന്യം പുറത്തേക്കെറിഞ്ഞ് നിയമം ലംഘിച്ചുവെന്ന് തെളിഞ്ഞാല്‍ ആയിരം റിയാല്‍ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി ആന്റ് അര്‍ബന്‍ പ്ലാനിംഗ് മന്ത്രാലയത്തിലെ പബ്ലിക്ക് മോണിറ്ററിംഗ് വിഭാഗം തലവന്‍ അലി നാസര്‍ അല്‍ ഹാജരി പറഞ്ഞതായി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
ട്രാഫിക്ക് നിയമലംഘനമായി പരിഗണിക്കപ്പെടുന്നതിനാല്‍ പിഴ ട്രാഫിക്ക് വിഭാഗത്തിലാണ് ഒടുക്കേണ്ടത്. പിഴയടച്ചില്ലെങ്കില്‍ വാഹനത്തിന്റെ ഇസ്തിമാറ പുതുക്കി ലഭിക്കില്ല. പിഴ ഓണ്‍ലൈനായി ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ മെട്രാഷ് 2 വഴിയോ അടക്കാവുന്നതാണ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച ശുദ്ധീകരണ കാംപയിനായ ‘ഞങ്ങള്‍ നിങ്ങളെ കാണുന്നുണ്ട്: നിങ്ങള്‍ ഒറ്റയ്ക്കല്ല’ പരിപാടിയുടെ ഭാഗമായാണ് വാഹനത്തില്‍ നിന്നും മാലിന്യം പുറന്തള്ളുന്നതിനേയും പരിഗണിച്ചിരിക്കുന്നത്. കാംപയിന്‍ ആരംഭിച്ചതോടെ ദോഹയിലും പരിസര പ്രദേശങ്ങളിലും പൊതുവഴികളില്‍ മാലിന്യം ഉപേക്ഷിക്കുന്നതിനും തുപ്പുന്നതിനുമെതിരെ പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു.
ജനങ്ങളെ പിഴയടപ്പിക്കുന്നതിലല്ല ശ്രദ്ധിക്കുന്നതെന്നും പൊതുസ്ഥലങ്ങള്‍ വൃത്തിയായും മനോഹരമായും സൂക്ഷിക്കാനുള്ള അവബോധം ജനങ്ങളിലുണ്ടാക്കുകയാണ് ലക്ഷ്യമെന്നും കാംപയിന്‍ ആരംഭിച്ചപ്പോള്‍ മുനിസിപ്പല്‍ ആന്റ് അര്‍ബന്‍ പ്ലാനിംഗ് മന്ത്രാലയം പറഞ്ഞിരുന്നു. ഇതോടൊപ്പം ഖത്തറിലെ പൊതുആരോഗ്യ നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് തുപ്പിവൃത്തികേടാക്കിയാല്‍ 200 റിയാലും സഞ്ചിയോ മാലിന്യമോ ഉപേക്ഷിച്ചാല്‍ 500 റിയാലുമാണ് പിഴ ഈടാക്കുക.
റോഡരികിലോ ബീച്ചുകളിലോ പൊതുസ്ഥലങ്ങളിലോ മാലിന്യം ഉപേക്ഷിച്ചാല്‍ അയ്യായിരം റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
‘ഞങ്ങള്‍ കാണുന്നുണ്ട്’ കാംപയിന്‍ ആരംഭിച്ചതോടെ മുനിസിപ്പല്‍ ആന്റ് അര്‍ബന്‍ പ്ലാനിംഗ് മന്ത്ര്ാലയം പരിസ്ഥിതി, മുനിസിപ്പല്‍ നിയമലംഘകരെ ശിക്ഷിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂഷന്‍ ഓഫിസ് ആരംഭിച്ചിരുന്നു. പൊതു ആരോഗ്യ നിയമ ലംഘനം, ഭക്ഷ്യസുരക്ഷ, പുകവലി വിരുദ്ധം, മൃഗസംരക്ഷണം, വെള്ളം, ഊര്‍ജ സംരക്ഷണം തുടങ്ങിയ നിയമങ്ങളാണ് ഈ ഓഫിസ് കൈകാര്യം ചെയ്യുക. പ്രസ്തുത ഓഫിസ് നിയമ ലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ഒരു മാസം വരെ ജയില്‍ ശിക്ഷയും 500 റിയാല്‍ മുതല്‍ പതിനായിരം റിയാല്‍ വരെ പിഴ വിധിക്കുകയും ചെയ്യും.
ഈ നിയമം പൊതുജനങ്ങള്‍ ഓര്‍ക്കാനായി ബലദിയ ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!