ഞാന്‍ ഗര്‍ഭിണിയല്ല; ആകുമ്പോള്‍ അറിയിക്കും; വിദ്യാബാലന്‍

Vidya Balanമുംബൈ : താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത നിഷേധിച്ച് പ്രശസ്ത ബോളിവുഡ് താരം വിദ്യാബാലന്‍ രംഗത്ത്. വിദ്യ ഗര്‍ഭിണി ആയതിനാലാണ് പുതിയ സിനിമകള്‍ക്ക് ഡേറ്റ് നല്‍കാത്തതെന്നായിരുന്നു പാപ്പരസികള്‍ ബി ടൗണില്‍ പ്രചരിപ്പിച്ച വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വിദ്യ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

വിദ്യയുടെ ഗര്‍ഭവാര്‍ത്ത ബോളിവുഡില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. വിദ്യയും, ഭര്‍ത്താവും ഒരുമിച്ച് ആശുപത്രിയില്‍ കണ്ടു എന്നതും സംശയത്തിന്റെ ആക്കം കൂട്ടുന്നതായിരുന്നു. എന്നാല്‍ താന്‍ അമ്മയാവുകയാണെങ്കില്‍ ആ വിവരം മറച്ചുവെക്കേണ്ടതില്ലെന്നും ലോകത്തോട് ഞാന്‍ തന്നെ വിളിച്ചു പറയുമെന്നും വിദ്യ വ്യക്തമാക്കി.

ഫര്‍ഹാന്‍ അക്ത്തറിനൊപ്പം അഭിനയിച്ച ‘ഷാദി കേ സൈഡ് എഫക്ട്’ എന്ന ചിത്രമാണ് വിദ്യയുടേതായി പുറത്തിങ്ങാനിരിക്കുന്ന പുതിയ ചിത്രം.