വള്ളിക്കുന്ന്‌ പഞ്ചായത്തിന്‌ പുതിയ കെട്ടിടം


Untitled-1 copyവള്ളിക്കുന്ന്‌: വള്ളിക്കുന്ന്‌ ഗ്രാമപഞ്ചായത്തില്‍ 1.40 കോടി ചെലവഴിച്ച്‌ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഓഫീസ്‌ കെട്ടിടം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിനു സമര്‍പ്പിച്ചു. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. മന്ത്രി പി.കെ. അബ്ദുറബ്‌, തദ്ദേശ സ്വയം ഭരണ വകുപ്പ്‌ കമ്മീഷന്‍ ചെയര്‍മാന്‍ കുട്ടി അഹമ്മദ്‌ കുട്ടി, പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഇന്‍ ചാര്‍ജ്‌ വി. ഹരിദാസന്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍. പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത്‌ അംഗം എ.കെ. അബ്‌ദുറഹ്മാന്‍, ഗ്രമപഞ്ചായത്ത്‌ അംഗങ്ങളായ വി.ജമീല, സുബൈദ, വി.മുസ്‌തഫ, കെ.എം.പി. ഖൈറുന്നിസ തുടങ്ങിയവര്‍ പങ്കെടുത്തു. 1968ല്‍ പഞ്ചായത്തിന്‌ 36 സെന്റ്‌ സ്ഥലം വിട്ടുനല്‍കിയ എ.പി. പുരുഷോത്തമന്റെ കുടുംബാംഗങ്ങളെ പരിപാടിയില്‍ ആദരിച്ചു. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ മുന്‍ പഞ്ചായത്ത്‌ പ്രതിനിധികളുടെ സംഗമവും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കലാപരിപാടികളും അരങ്ങേറി.