വീട്ട്‌ മുറ്റത്ത്‌ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിനശിച്ചു

Untitled-2 copyവള്ളിക്കുന്ന്‌: വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു. അത്താണിക്കല്‍ മുണ്ടിയംകാവ്‌ പറമ്പിന്‌ സമീപം വടക്കേയില്‍ മുനീറിന്റെ വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ട സ്‌കൂട്ടറാണ്‌ കത്തിനശിച്ചത്‌. ശനിയാഴ്‌ച അര്‍ധരാത്രിയോടെയാണ്‌ സംഭവം. മത്സ്യക്കടയില്‍ ജോലി ചെയ്യുന്ന മകന്‍ മുഹസിന്റെ കടയുടമയുടേതാണ്‌ സ്‌കൂട്ടര്‍. ശനിയാഴ്‌ച രാത്രി ജോലി കഴിഞ്ഞ്‌ പത്തരയോടെയാണ്‌ സ്‌്‌കൂട്ടര്‍ വീട്ടുമുറ്റത്ത്‌ മുഹ്‌സിന്‍ നിര്‍ത്തിയിട്ടത്‌. അര്‍ദ്ധരാത്രി ജനലിലൂടെ വെളിച്ചം ശ്രദ്ധയില്‍പ്പെട്ട ഉമ്മനോക്കിയപ്പോഴാണ്‌ സ്‌കൂട്ടര്‍ കത്തുന്നത്‌ കണ്ടത്‌.

ബഹളം കേട്ട്‌ ഓടിയെത്തിയ നാട്ടുകാര്‍ വെള്ളം ഒഴിച്ച്‌ തീകെടുത്തി. അപ്പോഴേക്കും സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിയിരുന്നു. വിവരമറിഞ്ഞ്‌ പരപ്പനങ്ങാടി പോലീസ്‌ സ്ഥലത്തെത്തിയിരുന്നു.