വള്ളിക്കുന്നില്‍ വളര്‍ത്തുകോഴികളെ  തെരുവ് നായ്ക്കള്‍  കടിച്ചുകൊന്നു

വള്ളിക്കുന്ന്:വീട്ടില്‍ വളര്‍ത്തു കോഴികളെ കൂട്ടമായി എത്തിയ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു. അത്താണിക്കല്‍ പാറക്കണ്ണി ബസ്റ്റോപ്പിന് സമീപത്തെ ചെനയില്‍ നന്ദകുമാറിന്റെ പത്തോളം കോഴികളെയാണ് കടിച്ച് കൊന്നത്. തിങ്കളാഴ്ച വൈകീ്ട്ടാണ് സംഭവം. നായ്ക്കളെ കണ്ടു വീട്ടുകാര്‍ അകത്തേക്ക് ഓടിയതിനാലാണ് രക്ഷപെട്ടത്. പ്രേദേശത് വ്യാപകമായ രീതിയില്‍ തെരുവ് നായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചിട്ടുണ്ട്.